ദൊദ്ദഹള്ളി കെംപഗൗഡ ശിവകുമാറിനെ അറിയുമോ?

കര്‍ണാടകയില്‍ ബിജെപിയുടെ തന്ത്രങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ , കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം ഓര്‍ക്കുന്ന പേരാണ് ദൊദ്ദഹള്ളി കെംപഗൗഡ ശിവകുമാറിന്റേത് (ഡി കെ ശിവകുമാര്‍). തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസ് എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താനുള്ള ചുമതല ശിവകുമാറിനെയാണ് പാര്‍ട്ടി നേതൃത്വം ഏല്‍പ്പിച്ചത്. ബെംഗളൂരുവിലും ഹൈദരാബാദിലും താമസം ഒരുക്കിയതും , എംഎല്‍എമാരുടെ യാത്രയ്ക്ക് മേല്‍നോട്ടം വഹിച്ചതുമെല്ലാം ഈ മുന്‍ വൈദ്യുതി മന്ത്രിയാണ്.
ബിജെപി, കുതിരക്കച്ചവടത്തിന് കോപ്പുകൂട്ടുന്നത് മുന്‍കൂട്ടി കണ്ടായിരുന്നു ശിവകുമാറിന്റെ ഇടപെടല്‍. കോണ്‍ഗ്രസ് ക്യാംപില്‍ നിന്ന് നാല് എംഎല്‍എമാരെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍, ആ രാത്രി തന്നെ അവരെ തിരികെയെത്തിച്ചത് ശിവകുമാറാണ്. ഒടുവില്‍ കാണാതായ, രണ്ട് എംഎല്‍എമാരും ഇന്ന് കര്‍ണാടക നിയമസഭയില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നന്ദിപറഞ്ഞത് ശിവകുമാറിനോടാണ്. ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് കാലത്ത്, 44 കോണ്‍ഗ്രസ് എംഎല്‍എമാരെ ബെംഗളൂരുവില്‍ എത്തിച്ച് സംരക്ഷിച്ചത് ശിവകുമാറിന്റെ നേതൃത്വത്തിലാണ്. അങ്ങനെ, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. അതിനെ തുടര്‍ന്ന് ശിവകുമാറിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത് കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
കര്‍ണാടകയിലെ സമ്പന്നരായ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാള്‍ കൂടിയാണ് ഡി കെ ശിവകുമാര്‍. 251 കോടിയുടെ സ്വത്തുണ്ടെന്നാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
Bengaluru: Congress’ DK Shivkumar, JD(S)’s HD Kumaraswamy & other MLAs at Vidhana Soudha after resignation of BJP’s BS Yeddyurappa as Chief Minister of Karnataka. pic.twitter.com/qdGu8zGXWK
— ANI (@ANI) May 19, 2018
I am sure he will resign before the trust vote: DK Shivakumar, Congress on CM BS Yeddyurappa #KarnatakaFloorTest pic.twitter.com/DpvCVKtUCS
— ANI (@ANI) May 19, 2018
Pratap Gowda Patil has come. He will take oath as an MLA then he will vote for the Congress. He will not betray Congress party: DK Shivakumar, Congress #KarnatakaFloorTest pic.twitter.com/a8LbKCYoyc
— ANI (@ANI) May 19, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here