കുമാരസ്വാമി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നു; തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസ് നേതാവ് എച്ച്. ഡി. കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായ് വാലയെ കാണുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തെ ഉടന്‍ ക്ഷണിക്കണമെന്ന് കുമാരസ്വാമി ആവശ്യപ്പെടും. രാജ്ഭവനിലെത്തിയാണ് കുമാരസ്വാമി കൂടിക്കാഴ്ച നടത്തുന്നത്. തിങ്കളാഴ്ചയായിരിക്കും സത്യപ്രതിജ്ഞ നടക്കുകയെന്നാണ് കോണ്‍ഗ്രസ്- ജെഡിഎസ് ക്യാമ്പുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമേ ഔദ്യോഗികമായി ഇത് സ്ഥിരീകരിക്കൂ. സത്യപ്രതിജ്ഞ ചടങ്ങിനായി മമത ബാനര്‍ജിയെയും തേജസ്വി യാദവിനെയും ക്ഷണിച്ചതായി റിപ്പോര്‍ട്ടുകള്‍.
Bengaluru: JD(S)’s HD Kumaraswamy reaches Raj Bhavan to meet Governer Vajubhai Vala, to stake claim for forming government. #Karnataka pic.twitter.com/e4WzgsmRnZ
— ANI (@ANI) May 19, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here