കാണാതായ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ തിരിച്ചുകിട്ടിയിരിക്കുന്നു!!!

രാവിലെ വിധാന്‍ സൗധയില്‍ എത്താതിരുന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും വിധാന്‍ സൗധയിലെത്തി. കോണ്‍ഗ്രസിന്റെ ആനന്ദ് സിംഗ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ് വിധാന്‍ സൗധയിലെത്തിയത്. ഇരുവരും ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. വിധാന്‍ സൗധയിലെത്തിയ പ്രതാപ് ഗൗഡ പാട്ടീല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന ദൃശ്യം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
നിയമസഭാ സമ്മേളനം ഉടന്‍ പുനരാരംഭിക്കും. തിരിച്ചെത്തിയ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. ഇരുവര്‍ക്കും ഉടന്‍ തന്നെ വിപ്പ് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.
Bengaluru: Congress MLA Pratap Gowda Patil having lunch at Vidhana Soudha, Congress’s DK Suresh and Dinesh Gundu Rao present with him. pic.twitter.com/dZwx9zFhKa
— ANI (@ANI) May 19, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here