കൈക്കൂലി വാങ്ങാതെ അന്തസായി ജീവിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണം: മുഖ്യമന്ത്രി

കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റുള്ളവരില്‍ നിന്ന് പണം പിഴിയാതെ അന്തസായി ജീവിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി.
അഴിമതി കാണിക്കുന്ന ഏതാനും ചിലര്‍ അന്തസായി ജീവിക്കുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പേരുദോഷം വരുത്തുന്നു. അത്തരക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ തുടരുന്നത് സര്‍ക്കാരിന് തന്നെ മാനക്കേടാണ്. ചിലര്‍ ആളുകളെ ദ്രോഹിക്കുന്നു. മറ്റ് ചിലര്‍ സാഡിസ്റ്റ് മനോഭാവത്തോടെ ആവശ്യങ്ങളുമായി തങ്ങള്‍ക്ക് മുന്നിലെത്തുന്ന സാധാരണ ജനങ്ങളെ സമീപിക്കുന്നു. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ മനോഭാവം അംഗീകരിക്കാനാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
അന്തസായി ജീവിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അത്തരക്കാര്‍ സര്‍ക്കാര്‍ ചെലവില്‍ (ജയിലില്‍) ഭക്ഷണം കഴിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്ട് തദ്ദേശ സ്ഥാപന വകുപ്പിന്റെ ഓട്ടോമേറ്റഡ് / ഇൻറലിജന്റ് ബിൽഡിങ്ങ് അപ്ലിക്കേഷൻ/സോഫ്റ്റ് വെയർ ‘സുവേഗ’യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here