പ്രോടെം സ്പീക്കർ നിയമനം; കോൺഗ്രസ്-ജെഡിഎസ് ഹർജി ഇന്ന് പരിഗണിക്കും

കർണാടകയിലെ പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും സമർപിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുൻ സ്പീക്കറും ബിജെപി എംഎൽഎയുമായ കെജി ബൊപ്പയ്യയെ പ്രോടെം സ്പീക്കർ ആയി നിയമിച്ചതിനെതിരെയാണ് കോൺഗ്രസ് ഹർജി നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഗവർണർ പ്രോടെം സ്പീക്കറെ നിയമിച്ചതെന്നായിരുന്നു കോൺഗ്രസിൻറെ ആരോപണം.
പക്ഷപാതം കാട്ടിയതിന് കോടതി മുൻപ് വിമർശിച്ചയാളാണ് ബൊപ്പയ്യ എന്നാണ് ഹർജിയിലെ പ്രധാന വിമർശനം. മുതിർന്ന അംഗത്തെ പ്രോടെം സ്പീക്കർ ആക്കണമെന്ന് മാത്രമായിരുന്നു കോടതിയുടെ ഉത്തരവെന്നും അങ്ങനെയെങ്കിൽ കോൺഗ്രസിൻറെ പ്രതിനിധിയായ സഭയിലെ ഏറ്റവും പ്രായംകൂടിയ അംഗം ആർ.വി.ദേശ് പാണ്ഡെയാണ് നിയമിതനാകേണ്ടതെന്നും കോൺഗ്രസ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നേരത്തെ കർണാടക കേസ് പരിഗണിച്ച ജസ്റ്റീസുമാരായ എ.കെ.സിക്രി, അശോക് ഭൂഷൻ, എസ്.എ. ബോബ്ദെ എന്നിവർ അടങ്ങിയ മൂന്നംഗം ബെഞ്ചാണ് ഹർജി പരിഗണിക്കുക. രാവിലെ 10.30നാണ് കോടതി ഹർജിയിൽ വാദം കേൾക്കുക.
sc to consider congress plea regarding proterm speaker appointment today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here