സഭാ നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ സുപ്രീം കോടതിയുടെ അനുമതി

കര്‍ണാടകത്തിലെ വിധാന്‍ സൗദയില്‍ ഇന്ന് വൈകീട്ട് നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി. പ്രോടേം സ്പീക്കറായി ബൊപ്പയ്യയെ നിയമിച്ച ബിജെപിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. നിയമസഭയിലെ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്താമെന്ന് സുപ്രീം കോടതി സഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍, കെ.ജി. ബൊപ്പയ്യ പ്രോടേം സ്പീക്കറായി തുടരുമെന്ന് കോടതി. പ്രോംടേം സ്പീക്കറെ നിയമിക്കുന്നതില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വാക്കാല്‍ പരാമര്‍ശിച്ചു. വൈകീട്ട് നാലിന് നടക്കുന്ന വിശ്വാസവോട്ടെടുപ്പ് എല്ലാ ടെലിവിഷന്‍ ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ കോടതി അനുമതി നല്‍കിയതിനാല്‍ കോണ്‍ഗ്രസ് ബൊപ്പയ്യക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചിട്ടുണ്ട്. കര്‍ണാടകത്തിലെ വിധാന്‍ സൗദയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം വൈകീട്ട് നാല് മണിയോടെ വിശ്വാസവോട്ടെടുപ്പ് ആരംഭിക്കും.
Hearing on Congress-JD(S) plea challenging appointment of pro tem speaker KG Bopaiah: Supreme Court says ‘Live broadcast of floor test would be the best way to ensure transparency of proceedings.’ pic.twitter.com/kdS7NXGXrA
— ANI (@ANI) May 19, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here