ഒടുവില്‍ കസേര തെറിച്ചു; യെദ്യൂരപ്പ രാജിവെച്ചു

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ്. യെദ്യൂരപ്പ രാജിവെച്ചു. വിധാന്‍ സൗധയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് കഴിയാതെ വന്നതോടെയാണ് യെദ്യൂരപ്പയുടെ രാജി. വെറും 55 മണിക്കൂറുകള്‍ മാത്രം മുഖ്യമന്ത്രിയായി ഇരുന്നുകൊണ്ടാണ് യെദ്യൂരപ്പയുടെ രാജി.
വിശ്വാസവോട്ടെടുപ്പ് നടക്കാതെയാണ് യെദ്യൂരപ്പയുടെ രാജി. ബിജെപിക്ക് 104 എംഎല്‍എമാരുടെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് 117 സീറ്റുകളുടെ ഭൂരിപക്ഷമുണ്ട്. 112 സീറ്റുകളായിരുന്നു കേവല ഭൂരിപക്ഷത്തിന് ആവശ്യമായിരുന്നത്. എന്നാല്‍, ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ക്ഷണിക്കുകയായിരുന്നു.
ഇതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. പക്ഷേ, യെദ്യൂരപ്പയുടെ രാജി തടയാന്‍ നിയമപരമായി സാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഏറ്റവും അടുത്ത ദിവസം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതേ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ എംഎല്‍എമാര്‍ വിധാന്‍ സൗധയിലെത്തി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം വൈകീട്ട് നാലിന് വിശ്വാസവോട്ടെടുപ്പ് നടക്കേണ്ടിയിരുന്നു. എന്നാല്‍, വിശ്വാസവോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പുള്ള വിശ്വാസപ്രമേയം അവതരിപ്പിക്കവേ യെദ്യൂരപ്പ താന്‍ രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ഏറെ വികാര നിര്‍ഭരമായ പ്രസംഗത്തിലൂടെയാണ് യെദ്യൂരപ്പയുടെ രാജി. യെദ്യൂരപ്പ രാജിക്കത്ത് സമര്‍പ്പിക്കാന്‍ രാജ്ഭവനിലെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here