ശിശുഭവന് ഏറ്റെടുക്കുന്നത് നിര്‍ത്തിവച്ചു; നടപടി കുട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്

ആലുവ ജനസേവ ശിശുഭവൻ ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം അന്തേവാസികളായ കുട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി നിർത്തിവച്ചു. കുട്ടികൾ ശിശുഭവന്റെ മുന്നിൽ ഇറങ്ങിനിന്ന് ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതോടെയാണ് നടപടികൾ നിർത്തിവച്ചത്. എന്നാൽ മതിയായ രേഖകളില്ലാതെ പ്രവർത്തിക്കുന്ന ശിശുഭവൻ സർക്കാർ ഏറ്റെടുക്കുന്നതിൽനിന്നും പിന്നോട്ടില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ശിശുഭവന്റെ രേഖകൾ പ്രകാരം ഇവിടെ 152 കുട്ടികളാണ് ഉണ്ടാവേണ്ടത്. എന്നാൽ നിലവിൽ 52 കുട്ടികൾ മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം ശിശുഭവനിലെ തമിഴ്നാട് സ്വദേശികളായ നാലു കുട്ടികളെ തൃശൂർ റെയിൽവെ സ്റ്റേഷനിൽ ഭിക്ഷാടനം നടത്തുന്നതിനിടെ പിടികൂടിയിരുന്നു. ഇവരെ പിന്നീട് ചൈൽഡ് വെൽഫെയർ സൊസൈറ്റിക്ക് കൈമാറി. ശിശുഭവന് പലകാര്യങ്ങളിലും വ്യക്തമായ രേഖകൾ ഹാജരാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here