വൈറസ് ബാധ; രണ്ട് മരണം കൂടി

കോഴിക്കോട് വൈറസ് ബാധയെ തുടര്‍ന്ന് രണ്ട് മരണം കൂടി. കൂട്ടാലിട സ്വദേശി ഇസ്മയിലും കുളത്തൂര്‍ സ്വദേശി വേലായുധനുമാണ് മരിച്ചത്. ഇതോടെ വൈറസ് ബാധ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി. പത്ത് ദിവസത്തോളമായി വൈറസ് ബാധയുടെ ലക്ഷണവുമായി ഇവര്‍ ചികിത്സയിലായിരുന്നു. നേരത്തെ മരിച്ച മൂന്ന് പേരില്‍ രണ്ട് പേര്‍ക്കും ഒരേ വൈറസ് ബാധിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. നിപ്പാ വൈറസാണ് രോഗത്തിന് കാരണമെന്നാണ് സംശയം. ഇതിന് സ്ഥിരീകരണമായിട്ടില്ല. രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് രൂപീകരിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ കന്നത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും വിഷയത്തില്‍ നേരിട്ട് ഇടപെട്ടു. കേന്ദ്ര സര്‍ക്കാരിനെ വിവരം അറിയിച്ചിട്ടുള്ളതായി ആരോഗ്യമന്ത്രി അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് മന്ത്രി പറഞ്ഞു.
വവ്വാലുകളില്‍ നിന്നുമാണ് രോഗം പകരുന്നത് എന്നാണ് നിലവിലെ നിഗമനം. അതിനാല്‍ വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ ജാഗ്രത പാലിക്കണം. ഇവ ഭക്ഷിച്ച പഴങ്ങളും ഫലങ്ങളും ഒരു കാരണവശാലും കഴിക്കരുത്. വൈറസിനെക്കുറിച്ചും പനിയെക്കുറിച്ചും സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചരണം നടത്തരുത്. ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കാര്യങ്ങള്‍ മാത്രം പൊതുജനങ്ങളില്‍ എത്തിച്ചാല്‍ മതിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here