1000 വർഷം പഴക്കമുള്ള കോട്ട വിൽപ്പനയ്ക്ക്; വില എത്രയെന്നോ ?

ബ്രിട്ടീഷ് ടിവി സീരീസായ ഡോക്ടർ ഹു കണ്ടിട്ടുണ്ടെങ്കിൽ ഉറപ്പായും അതിലെ ആ കോട്ടയും ശ്രദ്ധിച്ചുകാണും.
സൗത്ത് വേൽസിലെ വെയ്ൽ ഓഫ് ഗ്ലമോർഡനിലാണ് പെൻലിൻ കാസിൽ എന്ന ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
72 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടയിൽ ഡ്രോയിങ്ങ് റൂം, സിറ്റിങ്ങ് റൂം, ഡൈനിങ്ങ് റൂം, ആറ് ബെഡ്രൂമുകൾ, മൂന്ന് ബാത്ത് റൂമുകൾ, ഒരു നേഴ്‌സറി, കുതിരാലയം, കോച്ച് ഹൗസുകൾ, ഉപയോഗിക്കാത്ത ഒരു കോട്ടേജ്, വാട്ടർ ടവർ, കുളം, കുതിരകൾക്കായി പ്രത്യേക മൈദാനം എന്നിവയുണ്ട്.
ഒരു മില്യൺ യൂറോയാണ് കോട്ടയുടെ വില. കോട്ട വാങ്ങുന്നവർക്ക് അതൊരു ഹോട്ടലായോ, അപാർട്ട്‌മെന്റായോ ഉപയോഗിക്കാം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here