ദളിത് ഫാക്ടറി ജീവനക്കാരനെ കെട്ടിയിട്ട് അടിച്ചുകൊന്നു

ദളിത് ഫാക്ടറി ജീവനക്കാരനെ കെട്ടിയിട്ട് അടിച്ചുകൊന്നു.ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിൽ ഫാക്ടറി ജീവനക്കാരനായ മുകേഷ് സാവ്ജി വനിയ എന്ന നാൽപതുകാരനാണ് കൊല്ലപ്പെട്ടത്. ഫാക്ടറി ഉടമയും ജീവനക്കാരനും ചേർന്ന് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. മൂന്നുപേർ ചേർന്ന് മുകേഷിനെ കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മുകേഷിന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യ ജയക്കും ക്രൂരമായ മർദ്ദനമേറ്റു. മുകേഷിനെ ഇവർ കെട്ടിയിട്ട് മർദ്ദിച്ചു. ജയ ആളുകളെ കൂട്ടി വന്നപ്പോഴേക്കും മുകേഷ് നിലത്ത് വീണുകിടക്കുകയായിരുന്നു. ഉടൻ രാജ്‌കോട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ ഐപിസി 302, എസ്സി എസ്ടി അട്രോസിറ്റി പ്രിവൻഷൻ ആക്ട് വകുപ്പുകളടക്കം ചുമത്തി കേസെടുത്തതായും പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here