ശമ്പള കുടിശ്ശിക ചോദിച്ചതിന് പതിനാറുകാരിയെ വെട്ടിനുറുക്കി ബാഗിലാക്കി

വീട്ടിൽ ജോലിക്ക് നിന്നിരുന്ന പെൺകുട്ടി ശമ്പള കുടിശിക ചോദിച്ചതിനെ തുടർന്ന് ഇടനിലക്കാരൻ അറുത്ത് കൊന്നു. ഡൽഹിയിലെ പശ്ചിം വിഹാറിലെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ജാർഖണ്ഡ് സ്വദേശിനിയായ പതിനാറുകാരിയാണ് ക്രൂരതയ്ക്കിരയായത്. ഇതേതുടർന്ന് ഇടനിലക്കാരനായ മഞ്ജിത് കർകേതയെ പോലീസ് അറസ്റ്റു ചെയ്തു.
സോണി കുമാരി എന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് മഞ്ജിതും സുഹൃത്തുകളും ഡൽഹിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് സോണിയെ മറ്റൊരു വീട്ടിൽ ജോലിക്ക് അയയ്ക്കുകയായിരുന്നു.
സോണി ജോലി ചെയ്തിരുന്ന വീട്ടിൽനിന്നും മഞ്ജിത് അവളുടെ ശമ്പളം വാങ്ങിയിരുന്നെങ്കിലും അത് സോണിക്ക് നൽകിയിരുന്നില്ല. ഒരു വർഷമായി ശമ്പളം ഒന്നും ലഭിക്കാതെ വന്നപ്പോൾ സോണി സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും മഞ്ജിതിനോട് പണം ആവശ്യപ്പെടുകയുമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here