ദുരൂഹതകള്‍ നിറച്ച് മോഹന്‍ലാല്‍ ചിത്രം ‘നീരാളി’യുടെ ട്രെയ്‌ലര്‍ എത്തി

ജന്മദിനത്തില്‍ ആരാധകരെ ആവേശത്തിലാഴ്ത്തി മോഹന്‍ലാല്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ട്രെയ്‌ലറാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ഏറെ ദുരൂഹതകള്‍ നിറഞ്ഞതാണ് നീരാളിയുടെ ട്രെയ്‌ലര്‍. അജോയ് വര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. സജു തോമസിന്റേതാണ് തിരക്കഥ. നാദിയ മൊയതുവാണ് മോഹന്‍ലാലിന്റെ നായിക വേഷത്തിലെത്തുന്നത്. പാര്‍വതി നായര്‍, സുരാജ് വെഞ്ഞാറമൂട്, സായ്കുമാര്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂണ്‍ പകുതിയോടെ ചിത്രം തിയറ്ററുകളിലെത്തും. ഇന്ന് മോഹന്‍ലാലിന്റെ 58-ാം ജന്മദിനമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here