സാങ്കേതിക മികവിനെ ജനകീയമാക്കി സര്‍ക്കാര്‍; ‘മാന്‍ഹോള്‍ വീഡിയോ’ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഈ വീഡിയോ കാണാതെ പോകരുത്. നാടിന്റെ പുരോഗതിക്ക് സംസ്ഥാന സര്‍ക്കാര്‍ എന്നും കൂടെയുണ്ടെന്ന ചിന്ത ഒരിക്കല്‍ കൂടി ജനങ്ങളില്‍ ഊട്ടിയുറപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടുന്ന ‘മാന്‍ഹോള്‍ വീഡിയോ’. കോഴിക്കോട് മാന്‍ഹോള്‍ ദുരന്തം മലയാളികള്‍ ഇന്നും ഓര്‍ക്കുന്നുണ്ടാകും. 2015 നവംബര്‍ 26നാണ് കോഴിക്കോട് ഭൂഗര്‍ഭ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും അവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവറും മരിച്ചത്.
അത്രമേല്‍ ദുഷ്‌കരമായ ഒരു ജോലിയായിരുന്നു മാന്‍ഹോള്‍ വൃത്തിയാക്കല്‍. എന്നാല്‍, ഒരു നേരത്തെ അന്നത്തിനു വേണ്ടി ആ കഷ്ടപ്പാടുകളെല്ലാം സഹിച്ച് നിരവധി പേര്‍ സംസ്ഥാനത്തിനുള്ളില്‍ ഇത്തരം തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ട്. എന്നാല്‍, അതിനെല്ലാം പ്രതിവിധി കാണുകയാണ് കേരളത്തിലെ യുവാക്കള്‍. അവര്‍ക്ക് പരിപൂര്‍ണ പിന്തുണയുമായി സംസ്ഥാന സര്‍ക്കാരും.
മാന്‍ഹോള്‍ വൃത്തിയാക്കുന്നതിന് മനുഷ്യന്‍ നേരിട്ട് ഇറങ്ങുന്നതിന് പകരം റോബോട്ടിക് ടെക്‌നോളജിക്ക് രൂപം നല്‍കുക എന്നത് സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്നോട്ട് വെച്ച നയമായിരുന്നു. അതിന് സര്‍ക്കാര്‍ കൂട്ടുപിടിച്ചത് യുവത്വത്തിന്റെ സാങ്കേതിക മികവിനെയും. സര്‍ക്കാരിന്റെ പിന്തുണയിലും അകമഴിഞ്ഞ സഹായത്തിലും കഴിവുറ്റ യുവാക്കള്‍ ചേര്‍ന്ന് ആ വലിയ ലക്ഷ്യത്തിലേക്ക് കുതിച്ചു.
ഇക്കാര്യങ്ങളാണ് ഹ്രസ്വമായ വീഡിയോയിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ടിരിക്കുന്നത്. സാങ്കേതിക വിദ്യയുടെ വരവ് തൊഴില്‍ മേഖലയെ ബാധിക്കാത്ത വിധമാണ് ഇത് നടപ്പിലാക്കിയത് എന്ന കാര്യം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ സര്‍ക്കാരിന്റെ കര്‍മ്മപദ്ധതി കൂടുതല്‍ ജനകീയമാകുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ഈ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പത്ത് ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു. സിനിമാ താരങ്ങളായ ഫഹദ് ഫാസില്‍, പാര്‍വ്വതി, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍ തുടങ്ങിയവരും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here