ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഒരു ദിവസത്തെ സന്ദർശനത്തിനായി ഇന്നു സംസ്ഥാനത്തെത്തും. 10.30 ന് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ നടക്കുന്ന ആദിശങ്കര യംഗ് സയന്റിസ്റ്റ് അവാർഡ് 2018ൽ മുഖ്യാതിഥിയായി പങ്കെടുക്കും. 11.15ന് ആദിശങ്കര ക്ഷേത്രത്തിൽ ദർശനത്തിനു ശേഷം നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി 11.40ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറിൽ ഗുരുവായൂരിലേക്കു പോകും. 12.15ന് ഗുരുവായൂരിലെത്തുന്ന അദ്ദേഹം ദേവസ്വം ഗസ്റ്റ് ഹൗസിലെത്തിയ ശേഷം ഉച്ചയ്ക്ക് ഒന്നിനു ക്ഷേത്ര ദർശനം നടത്തും.
തിരികെ 5.15ന് ഹെലികോപ്ടറിൽ കൊച്ചി നേവൽ എയർപോർട്ടിലേക്കു തിരിക്കും. 5.50ന് നേവൽ എയർപോർട്ടിലെത്തുന്ന അദ്ദേഹം 5.55ന് വിജയവാഡയിലേക്കു തിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here