ഐപിഎല്‍ ആദ്യ പ്ലേ ഓഫ് ഇന്ന്; ഫൈനലില്‍ ആര് ആദ്യമെത്തും?

11-ാം എഡിഷന് ഐപിഎല്‍ പോരാട്ടങ്ങളുടെ ഫൈനലിലേക്ക് ആദ്യമെത്തുന്ന ടീമിനെ ഇന്ന് അറിയാം. ആദ്യ പ്ലേ ഓഫ് ആയ ക്വാളിഫയര്‍ ഒന്ന് പോരാട്ടം ഇന്ന് രാത്രി. ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍റെസേഴ്സ് ഹൈദരാബാദും തമ്മിലുള്ള വാശിയേറിയ പോരാട്ടം ഇന്ന് വൈകീട്ട് എട്ടിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കും. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കും.
തോൽക്കുന്ന ടീമിന് ഒരു അവസരം കൂടി ഉണ്ടാകും. ക്വാളിഫയർ രണ്ട് എന്നാണ് ആ മത്സരം അറിയപ്പെടുന്നത്. പട്ടികയിൽ മൂന്നും നാലും സ്ഥാനത്ത് എത്തിയ (കോൽക്കത്ത, രാജസ്ഥാൻ) ടീമുകൾ തമ്മിലുള്ള പ്ലേ ഓഫ് പോരാട്ടം ‘എലിമിനേറ്റർ’. ഇതിൽ തോൽക്കുന്ന ടീം പുറത്താകും. ജയിക്കുന്ന ടീം ക്വാളിഫയർ രണ്ടിലേക്ക് യോഗ്യത നേടും. ക്വാളിഫയർ ഒന്നിൽ പരാജയപ്പെട്ട ടീമുമായാണ് എലിമിനേറ്ററിൽജയിച്ച ടീം ഏറ്റുമുട്ടുന്നത്. ക്വാളിഫയർ രണ്ട് എന്നറിയപ്പെടുന്ന ആ മത്സരത്തിൽ ജയിക്കുന്ന ടീം ഫൈനലിലേക്ക് യോഗ്യത നേടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here