അനാചാരങ്ങള്‍ക്കെതിരെ പടപൊരുതിയ രാജാറാം മോഹന്‍ റോയിക്ക് ഡൂഡിലിന്റെ ആദരം

ആധുനിക ഇന്ത്യയുടെ പിതാവിന് ആദരമൊരുക്കി ഗൂഗിള്‍ ഡൂഡില്‍. സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ പടപൊരുതിയ രാജാറാം മോഹന്‍ റോയിയുടെ 246-ാം ജന്മവാര്‍ഷികമാണ് കളര്‍ഫുള്‍ ഡൂഡിലിലൂടെ ഗൂഗിള്‍ കൊണ്ടാടുന്നത്.
1772 മേയ് 22 നായിരുന്നു പശ്ചിമ ബംഗാളിലെ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തില്‍ രാജാറാം മോഹന്‍ റോയി ജനിച്ചത്. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ അദ്ദേഹത്തിന്റെ ജീവിതം അനാചാരത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിനായി മാറ്റിവെക്കുകയായിരുന്നു. 1828ല്‍ ബ്രഹ്മസഭ സ്ഥാപിച്ചതിലൂടെ അദ്ദേഹം സാമൂഹിക- മതനവീകരണത്തിന് തുടക്കമിട്ടു. സതി നിരോധനത്തിനായി കടുത്ത പോരാട്ടമാണ് രാജാറാം നടത്തിയത്.
സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ ശക്തമായി പോരാടിയ വ്യക്തി എന്ന നിലയില്‍ രാജാറാം മോഹന്‍ റോയിയെ നവോത്ഥാനത്തിന്റെ പിതാവ് എന്ന പേരില്‍ രാജ്യം ഇന്നും ഓര്‍ക്കുന്നു. യുഎക്‌സ് ഡിസൈനര്‍, ബീന മിസ്ത്രിയാണ് രാജാറാം മോഹന്‍ റോയിയുടെ ഡൂഡില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here