വടകരയിൽ വാഹനാപകടം; നാല് മരണം

വടകരയിൽ വാഹനാപകടം. കണ്ടെയ്‌നർ ലോറി കാറിലിടിച്ചാണ് നാല് യുവാക്കൾ മരിച്ചത്.
തലശ്ശേരി പുന്നോൽ സ്വദേശികളായ അനസ് (20), സഹീർ (20), നിഹാൽ (20) മുഹമ്മദ് തലത് ഇക്ബാൽ എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. കണ്ണുർ ഭാഗത്ത് നിന്ന് വരുന്ന കണ്ടയിനർ ലോറി എതിർ ദിശയിലേക്ക് പോകുന്ന സ്വിഫ്റ്റ് കാറിലിടിക്കുകയായിരുന്നു. ഇടിയിൽ കാർ പൂർണ്ണമായും തകർന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ത്വൽഹത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോഴിക്കോട് പോയി വസ്ത്രമെടുത്ത് തലശ്ശേരി വീട്ടിലേക്ക് തിരിച്ച് വരുന്ന വഴിയായിരുന്നു അപകടം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here