‘ഇന്ധനവില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാന്‍ സാധിക്കും: കേന്ദ്രത്തിനോട് ചിദംബരം

കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കുമെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ഇന്ധനവില ലിറ്ററിന് 25 രൂപ വരെ കുറച്ചു നല്‍കാന്‍ കേന്ദ്രത്തിന് സാധിക്കുമെന്നായിരുന്നു പി. ചിദംബരത്തിന്റെ ട്വീറ്റ്. നിമിഷങ്ങള്‍ക്കുള്ളില്‍ ചിദംബരത്തിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
ക്രൂഡ് ഓയിലിൽ വിലയനുസരിച്ച് നിലവിൽ 15 രൂപ വരെ ഇന്ധനവില കുറയ്ക്കാൻ കേന്ദ്രത്തിന് കഴിയും. ഇതിന് പുറമേ അധികമായി പിരിച്ചെടുക്കുന്ന നികുതി ഒഴിവാക്കിയാൽ 10 രൂപ കൂടി കുറയ്ക്കാം. ഇങ്ങനെ ചെയ്താൽ സാധാരണ ഉപഭോക്താവിന് ഒരുപാട് ഗുണം ലഭിക്കും. പക്ഷേ, ഒന്നോ രണ്ടോ രൂപ കുറച്ച് ജനങ്ങളെ പറ്റിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്താൻ ഉദ്ദേശിക്കുന്നതെന്നും ചിദംബരം കൂട്ടിച്ചേർത്തു.
It is possible to cut upto Rs 25 per litre, but the government will not. They will cheat the people by cutting price by Rs 1 or 2 per litre of petrol
— P. Chidambaram (@PChidambaram_IN) May 23, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here