‘നികുതി വരുമാനം മുഴുവന്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്’; പെട്രോള്‍ വില നിയന്ത്രിക്കാന്‍ സാധിക്കാതെ കേന്ദ്രത്തിന്റെ ഒളിച്ചുകളി

പെട്രോള്‍ വില നിയന്ത്രിക്കുന്നതിനെ കുറിച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യാതെ കേന്ദ്രമന്ത്രിസഭായോഗം പിരിഞ്ഞു. പെട്രോള്‍ വില വര്‍ധനവ് യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ധനവിലകയറ്റം നിയന്ത്രിക്കാന്‍ ദീര്‍ഘകാല നടപടികള്‍ ആവശ്യമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് മന്ത്രിസഭായോഗത്തിന് ശേഷം പറഞ്ഞെങ്കിലും അതിന് ആവശ്യമായ വഴികളെ കുറിച്ച് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച പോലും ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്. വിലക്കയറ്റം ആശങ്കപ്പെടുത്തുന്നതാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
എന്നാല്‍, പെട്രോള്‍ വില വര്‍ധനവിനെ മന്ത്രി ന്യായീകരിക്കാനും മടിച്ചില്ല. പെട്രോള്‍ വില വര്‍ധനവിലൂടെ ലഭിക്കുന്ന നികുതി വികസനത്തിനാണ് ഉപയോഗിക്കുന്നതെന്നായിരുന്നു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ന് ചേര്‍ന്ന യോഗത്തില്‍ പെട്രോള്‍ വിലവര്‍ധവ് നിയന്ത്രിക്കാന്‍ ആവശ്യമായ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യുമെന്നായിരുന്നു നേരത്തേ ലഭിച്ചിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍ ഈ വിഷയം വന്നതേയില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
രാജ്യത്ത് അനിയന്ത്രിതമായി പെട്രോള്‍- ഡീസല്‍ വില കുതിച്ചുയരുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെയും യാതൊരു ഇടപെടലും നടന്നട്ടില്ല എന്നതില്‍ ജനങ്ങള്‍ രോഷാകുലരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here