വാങ്കഡെയില്‍ ഇന്ന് ‘കൊട്ടിക്കലാശം’

ഐപിഎല്‍ 11-ാം സീസണ്‍ വിജയികളെ ഇന്ന് അറിയാം. ഐപിഎല്‍ ചാമ്പ്യന്‍മാരെ നിശ്ചയിക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ കരുത്തന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് ഏറ്റുമുട്ടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ വിജയം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമായിരുന്നു. എന്നാല്‍, ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ ഹൈദരാബാദിന്റെ പേരിലാണ്. ഒരേ സമയം, ബാറ്റിംഗും ബൗളിംഗും മികച്ചതാക്കാനുള്ള കഴിവ് ഹൈദരാബാദ് ടീമിനുണ്ട്. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനക്കാരാണ് ചെന്നൈയും ഹൈദരാബാദും. ചെന്നൈ രണ്ട് തവണയും ഹൈദരാബാദ് ഒരു തവണയും ഐപിഎല്‍ ചാമ്പ്യന്‍മാരായിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here