Advertisement

നാടോടി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍

May 27, 2018
Google News 0 minutes Read
new born baby

നാടോടി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍. അങ്കമാലി സിഐ ഓഫീസ് വളപ്പിനടുത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ഭാര്‍ത്താവാണ് കൊന്നതെന്ന് നാടോടി സ്ത്രീ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ സ്ത്രീയുടെ ഭര്‍ത്താവ് മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു.

തന്‍റെ കുഞ്ഞിനെ ഭര്‍ത്താവ് കൊന്ന് കുഴിച്ചു മൂടിയെന്ന പരാതിയുമായി ഒരു നാടോടി സ്ത്രീ ഉച്ചയോടെയാണ് പോലീസ് സ്റ്റേഷനിലെത്തുന്നത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവായ മണികണ്ഠനെ പിടികൂടിയ പോലീസ് ഇയാളേയും കൂട്ടി സ്ഥലത്ത് പരിശോധന നടത്തുകയും കുഴിച്ചു മൂടിയ നിലയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. മുലപ്പാലു കുടിക്കുന്നതിനിടെ ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നും തുടര്‍ന്ന് താന്‍ മൃതദേഹം മറവു ചെയ്യുകയായിരുന്നുവെന്നുമാണ് ഇയാള്‍ പോലീസിനോട് പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here