നിപ വാഴക്കുളത്തെ പൈനാപ്പിള്‍ കൃഷിക്കാരോട് ചെയ്തത്

നിപ വൈറസ് ഭീതി കേരളത്തിലെ പഴക്കച്ചവടത്തെ ബാധിക്കുന്നു. പഴയിനങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് നിപ പരത്തുന്നത് എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പ്രതിസന്ധി. കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ ‘വാഴക്കുളം പൈനാപ്പിളി’ ന് വില വന്‍തോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന് കര്‍ഷകര്‍ ദുരിതത്തിലാണ്. മുവാറ്റുപുഴയ്ക്ക് സമീപം വാഴക്കുളം മാര്‍ക്കറ്റില്‍ മാത്രം നാഞ്ഞൂറ് ടണ്‍ പൈനാപ്പിളാണ് കെട്ടിക്കിടക്കുന്നത്.

വില പകുതിയോളം കുറഞ്ഞു
മെയ് മാസത്തിന്റെ തുടക്കത്തില്‍ വാഴക്കുളം പൈനാപ്പിളിന് മികച്ച വില ലഭിച്ചിരുന്നു. വിവിധയിനങ്ങള്‍ക്ക് 33, 32, 35 എന്നിങ്ങനെയായിരുന്നു വില. നിപയെ തുടര്‍ന്ന് വില കുറഞ്ഞു തുടങ്ങി. ഇന്നലത്തെ വില 25, 20, 18 എന്നിങ്ങനെയാണ്. വില കുറഞ്ഞതോടെ വാഴക്കുളത്തെ പൈനാപ്പിള്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. നഷ്ടം സഹിച്ചും വിളവെടുത്ത പൈനാപ്പിളിന് വിപണി ലഭിക്കാത്ത അവസ്ഥയാണിപ്പോള്‍.
സര്‍ക്കാര്‍ കമ്പനിക്കും പരിമിതിയുണ്ട്
വാഴക്കുളത്തിനടുത്ത് നടുക്കരയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പഴം സംസ്‌കരണ കമ്പനിയിലും പൈനാപ്പിള്‍ വന്‍തോതില്‍ ഏറ്റെടുത്ത് സൂക്ഷിക്കാനുള്ള സംവിധാനമില്ല. ഇരുന്നൂറ് ടണ്ണാണ് ഇവിടുത്തെ സംഭരണശേഷി. കര്‍ഷകരുടെ ദുരിതം സംബന്ധിച്ച് സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞെന്ന് മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം ട്വന്റിഫോറിനോട് പറഞ്ഞു. ഇന്ന് വൈകിട്ട് കൃഷി മന്ത്രി വാഴക്കുളത്ത് എത്തുന്നുണ്ട്. കെട്ടിക്കിടക്കുന്ന പൈനാപ്പിള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here