ജൂണ്‍ 15ന് ‘നീരാളി’യെത്തും; 16ന് ‘അബ്രഹാമിന്റെ സന്തതികള്‍’

മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജൂണ്‍ 15ന് മോഹന്‍ലാല്‍ നീരാളിയിലൂടെ ബോക്‌സോഫീസ് പിടിക്കാന്‍ എത്തുമ്പോള്‍ തൊട്ടടുത്ത ദിവസം തന്നെ മമ്മൂട്ടി ചിത്രവും എത്തും. ജൂണ്‍ 16നാണ് മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററിലെത്തുക. ഇതോടെ മോഹന്‍ലാല്‍, മമ്മൂട്ടി പോരാട്ടത്തിന് ബോക്‌സോഫീസ് സാക്ഷ്യം വഹിക്കും.
അജോയ് വര്‍മ്മയാണ് നീരാളി സംവിധാനം ചെയ്തിരിക്കുന്നത്. ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ മലയാളത്തില്‍ ആദ്യമായി ഒരുക്കുന്ന ചിത്രത്തില്‍ നദിയ മൊയ്തുവാണ് നായിക. മൂണ്‍ ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സാജു തോമസ് ആണ്. സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം. സസ്പെന്‍സ് ത്രില്ലറായി ഒരുക്കിയിരിക്കുന്ന സിനിമ മുംബൈ, പൂനെ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍റെ ഷെഡ്യൂള്‍ ബ്രേക്കിലാണ് മോഹന്‍ലാല്‍ നീരാളി പൂര്‍ത്തിയാക്കിയത്.
ഷാജി പാടൂര്‍ സംവിധാനം ചെയ്തിരിക്കുന്ന അബ്രഹാമിന്റെ സന്തതികള്‍ മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. ഡെറിക് അബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ മേക്കോവര്‍ പുറത്തുവന്ന പോസ്റ്ററുകളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദി ഗ്രേറ്റ് ഫാദറിന്‍റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കനിഹയാണ് നായിക. പുതുമുഖം മെറിന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ്കൃഷ്ണ, മഖ്ബൂല്‍ സല്‍മാന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം ആല്‍ബി. എഡിറ്റിംഗ് മഹേഷ് നാരായണന്‍. ഗുഡ് വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജണ് നിര്‍മ്മാണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here