Advertisement

ജസ്റ്റിസ് പി.എന്‍. രവീന്ദ്രനെതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടി അഭിഭാഷകര്‍

May 28, 2018
Google News 0 minutes Read

ജഡ്ജിമാർക്കിടയിലെ പോരിന് പുതിയ മാനം നൽകി ജസ്റ്റീസ് പി.എൻ രവീന്ദ്രനെതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടി അഭിഭാഷകരുടെ പരാതി. കോടതിയലക്ഷ്യക്കുറ്റത്തിന് നടപടിക്ക് അനുമതി തേടി ഹൈക്കോടതി അഭിഭാഷകരായ എ. പ്രതാപ് കുമാർ ,സി. ആർ ശിവകുമാർ എന്നിവരാണ് അഡ്വക്കറ്റ് ജനറലിന് പരാതി നൽകിയത്.

ജസ്റ്റീസ് രവിന്ദ്രൻ, ജസ്റ്റീസ് കമാൽ പാഷക്കെതിരെ നടത്തിയ പരാമർശം പൊതുജനങ്ങൾക്കിടയിൽ കോടതിയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്നതും കോടതിയലക്ഷ്യവുമാണ്. പരാമർശം ജഡ്ജിമാർ പരസ്പരം പാലിക്കേണ്ട മാന്യതയുടേയും അന്തസിന്റേയും ലംഘനമാണ്. മറ്റൊരു ജഡ്ജിക്കെതിരെ പരോക്ഷമാണെങ്കിലും അനുചിത പരാമർശം നടത്തിയ ജസ്റ്റീസ് രവീന്ദ്രൻ അച്ചടക്കം ലംഘിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു.

ഹൈക്കോടതിയിൽ ഒരു ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കറ്റ് ജനറലിന് പരാതി നൽകുന്നത് ആദ്യമായിട്ടാണ്. എ. ജി അനുമതി നിഷേധിച്ചാൽ പരാതിക്കാർക്ക് ഹർജിയുമായി ചീഫ് ജസ്റ്റീസിനെ സമീപിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here