കെവിന്റെ ശരീരത്തില്‍ ആഴമേറിയ മുറിവുകള്‍

പ്രണയിച്ച് വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ സഹോദരനടക്കമുള്ളവര്‍ പിടിച്ച് കൊണ്ട പോയ നവവരന്റെ മൃതദേഹത്തില്‍ ആഴമുള്ള മുറിവുകള്‍. കഴിഞ്ഞ ശനിയാഴ്ചയാണ് കെവിനെയും ബന്ധു അനീഷിനേയും പെണ്‍കുട്ടിയുടെ സഹോരനടങ്ങുന്ന സംഘം തട്ടിക്കൊണ്ട് പോകുന്നത്. ഇരുവരേയും ക്രൂരമായി സംഘം മര്‍ദ്ദിച്ചു. അഞ്ച് വണ്ടികളിലായാണ് ഇവരെ തട്ടിക്കൊണ്ട് പോകാനായി സംഘം എത്തിയത്. അനീഷിനേയും കെവിനേയും രണ്ട് വണ്ടികളിലായാണ് കൊണ്ട് പോയത്. തട്ടിക്കൊണ്ട് പോകുന്നതിനിടെ അനീഷ് ഛര്‍ദ്ദിച്ചു. അപ്പോള്‍ വണ്ടി നിറുത്തി.ആ സമയത്ത് കെവിന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി ഓടിയെന്നാണ് അനീഷ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണിയെതുടര്‍ന്നാണ് അനീഷ് ഇങ്ങനെ പറയുന്നതെന്നാണ് പോലീസ് പറയുന്നത്.
ഇന്ന് പുലര്‍ച്ചെ പുനലൂര്‍ ചാലിയക്കര ആറിലാണ് പോലീസ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം ശനിയാഴ്ച രാവിലെ മുതല്‍ കെവിന്റെ പിതാവും ഭാര്യ നീനുവും പരാതി നല്‍കാന്‍ എത്തിയിട്ടും വൈകിട്ടോടെ മാത്രമാണ് പോലീസ് പരാതി സ്വീകരിച്ചത്. സര്‍ക്കാറിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി ഉണ്ടെന്ന് കാണിച്ചാണ് പോലീസ് പരാതി സ്വീകരിക്കുന്നതില്‍ കാലതാമസം വരുത്തിയത്. 24നാണ് കെവിനും നീനുവും വിവാഹിതരാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here