Advertisement

കെവിന്റെ കൊലപാതകം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

May 28, 2018
1 minute Read

പ്രണയ വിവാഹത്തെ തുടർന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട കോട്ടയം സ്വദേശി കെവിന്‍റെ കൊലപാതകത്തിൽ കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിന്‍റെ അന്വേഷണത്തിന് സ്പെഷൽ ടീമിനെ നിയോഗിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. കുറ്റവാളികളെ വലിയ താമസമില്ലാതെ പിടികൂടാൻ കഴിയുമെന്നാണ് ലഭിക്കുന്ന വിവരം. പോലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചത് അതീവ ഗൗരവത്തോടെ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയാണ് കെവിനെ കാണാതായ വിവരം അറിഞ്ഞിട്ടും പോലീസ് അന്വേഷണം ആരംഭിക്കാതിരുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. “മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കാന്‍ പ്രത്യേക ടീം ഉണ്ട്. അതില്‍, ലോക്കല്‍ പോലീസിന് ചുമതലയല്ല”-മുഖ്യമന്ത്രി പറഞ്ഞു . മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നത് മൂലമാണ് കേസ് അന്വേഷിക്കാന്‍ വൈകിയതെന്ന് പോലീസ് പറഞ്ഞതിനെയും മുഖ്യമന്ത്രി തള്ളി.

പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും അവരുടെ സ്വാതന്ത്ര്യത്തിനനുസരിച്ച് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനും ഒന്നിച്ച് ജീവിക്കാനും രാജ്യത്ത് അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top