കെവിന്റെ മരണം; ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ പ്രതിഷേധം

മാന്നാനത്തു നിന്ന് തട്ടികൊണ്ടുപോയ കെവിന്‍ മരിച്ച സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മാര്‍ച്ച് നടത്തി.
കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോട്ടയത്തേക്ക് പുറപ്പെട്ടു.
ഗുരുതരമായ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ ആരംഭിച്ചു. ഗാന്ധിനഗര്‍ എസ്‌ഐയെയും എഎസ്‌ഐയെയും ഇതിനോടകം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എസ്ഐ എം.എസ്. ഷിബുവിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കേസ് അന്വേഷണത്തിൽ എസ്ഐക്ക് വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കോട്ടയം എസ്പി വി.എം. മുഹമ്മദ് റഫീഖിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. മേല്‍നോട്ട ചുമതലയില്‍ വീഴ്ച വരുത്തിയതിനാണ് എസ്പിക്കെതിരെ നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here