കെവിന്റെ പോസ്റ്റ്മാര്‍ട്ടം നാളെ

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട കോട്ടയം സ്വദേശി കെവിന്റെ മൃതദേഹം ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്യും.
വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുകയെന്നാണ് വിവരം. ആർഡിഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയത്തെത്തിച്ചു. നേരത്തേ, മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുമെന്നാണ് അറിയിച്ചിരുന്നത്.
ഇതിനിടെ കെവിന്റെ മൃതദേഹവുമായെത്തിയ ആംബുലൻസ് തടഞ്ഞ് കോട്ടയം മെഡിക്കൽ കോളജിൽ വൻ പ്രതിഷേധം നടന്നു. ദലിത് സംഘടനാ പ്രവർത്തകർ ഉൾപ്പെടെയാണു ആംബുലൻസ് തടഞ്ഞത്. ഇതോടെ പ്രദേശത്ത് ഏറെനേരം സംഘർഷാവസ്ഥ നിലനിന്നു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here