കെവിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയില്‍

പ്രണയിച്ച് വിവാഹം ചെയ്തതിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയില്‍. ഇന്ന് രാവിലെയാണ് കെവിന്റെ മൃതദേഹം പുനലൂര്‍ ചാലിയേക്കര ആറില്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് കെവിന്റെ ഭാര്യയുടെ സഹോദരനടങ്ങുന്ന സംഘമെത്തി കെവിനെ തട്ടിക്കൊണ്ട് പോയത്.
കേസ് എടുക്കുന്നതില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്‌ഐയെയും എഎസ്‌ഐയെയും ഇതിനോടകം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എസ്ഐ എം.എസ്. ഷിബുവിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കേസ് അന്വേഷണത്തിൽ എസ്ഐക്ക് വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കോട്ടയം എസ്പി വി.എം. മുഹമ്മദ് റഫീഖിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. മേല്‍നോട്ട ചുമതലയില്‍ വീഴ്ച വരുത്തിയതിനാണ് എസ്പിക്കെതിരെ നടപടി.കെവിന്റെ മരണത്തില്‍ അന്വേഷണത്തിന്റെ നേതൃത്വം ഐ ജി യ്ക്കാണ്. 4 പ്രത്യേകസംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here