മുന്‍ റേഡിയോ ജോക്കിയുടെ കൊലപാതകം; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

മുൻ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ ആറാം പ്രതി സുനു എന്ന സുഭാഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹീനവും ആസൂത്രിതവുമായ കുറ്റ കൃത്യമാണ് നടന്നതെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. സുഭാഷിന് കൊലപാതകം ആസൂത്രണം ചെയ്തതിൽ മുഖ്യപങ്കാളിത്തമുണ്ടന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. രണ്ടു മുതൽ 5 വരെ യുള്ള പ്രതികൾ കുരിപ്പുഴയിലെ സുഭാഷിന്റെ വീട്ടിൽ താമസിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒന്നാം പ്രതി അബ്ദുൾ സത്താറിനെ ഇനിയും പിടികൂടാനായിട്ടില്ലന്നും പ്രോസിക്യൂഷൻ അറിയിച്ചു. ആറ്റിങ്ങൽ അഡീഷണൽ സെഷൻസ് കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് സുഭാഷ് ഹൈക്കോടതിയെ
സമീപിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here