Advertisement

നിപ; കോഴിക്കോട് പടർന്നത് മലേഷ്യയിലേതിലും ഭീകരമായ വൈറസെന്ന് ആരോഗ്യമന്ത്രി

May 28, 2018
0 minutes Read

മലേഷ്യയിൽ കണ്ടെത്തിയതിനേക്കാൾ അപകടകാരിയായ നിപ വൈറസാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. മലേഷ്യയിൽ കണ്ടത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ആയിരുന്നു. എന്നാൽ കോഴിക്കോട് പേരാമ്പ്രയിൽ കണ്ടെത്തിയത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന തരം വൈറസാണ്.

നിലവിലുള്ള വൈറസ് ബാധയെ നിയന്ത്രിക്കാൻ സാധിച്ചാലും അടുത്ത വർഷവും വൈറസിനെതിരെ ജാഗ്രത വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

ബംഗ്ലാദേശിൽ കണ്ടെത്തിയ വൈറസിന് സമാനമാണ് കോഴിക്കോടും കണ്ടെത്തിയത്.നിലവിൽ ഒരു കുടുംബവുമായി ബന്ധമുള്ളവരിൽ മാത്രമാണ് അസുഖംകണ്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top