‘നീയല്ലേ ശരിക്കും മുത്ത്’; മഞ്ഞപ്പടയുടെ വിജയാഘോഷങ്ങളിലും താരമായി സിവ

ധോണിയുടെ മകള്‍ സിവ സോഷ്യല്‍ മീഡിയയില്‍ താരമാണ്. ഇന്നലെ ഐപിഎല്‍ 11-ാം സീസണിന്റെ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ ടീം ചാമ്പ്യന്‍മാരായപ്പോഴും സിവ തന്നെയായിരുന്നു താരം. ഐപിഎല്‍ കിരീടവുമായി ചെന്നൈ ടീം വിജയാഘോഷങ്ങള്‍ നടത്തുന്നതിനിടയിലാണ് കുഞ്ഞു സിവ മൈതാനത്തേക്ക് ഓടിയെത്തുന്നത്. ഐപിഎല്‍ കിരീടത്തേക്കാള്‍ തനിക്ക് വിലപ്പെട്ട സിവയെ മഞ്ഞപ്പടയുടെ നായകന്‍ തന്റെ കൈകളില്‍ കോരിയെടുത്തു. പിന്നെ, ടിവി സ്‌ക്രീനുകളില്‍ മുഴുവന്‍ അച്ഛനും മകളും നിറഞ്ഞു. സിവയും ധോണിയും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
CUTIE PIE❤ #Ziva #Dhoni #CSK pic.twitter.com/YGwdd5E1cx
— VID (@VIDtweetshere) May 27, 2018
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News