സ്റ്റെര്‍ലൈന്‍ പ്ലാന്റ് പൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈന്‍ പ്ലാന്റ് പൂട്ടും. പ്ലാന്റ് പൂട്ടാന്‍ സംസ്ഥാന സര്‍ക്കാരാണ് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. വേദാന്ത ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്റ്റെര്‍ലൈറ്റ് എന്ന കമ്പനിയുടെ അനധികൃത കോപ്പര്‍ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരുമാസമായി തൂത്തുക്കുടിയില്‍ പ്രദേശവാസികള്‍ സമരത്തിലാണ്. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്ലാന്റ് പൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. സര്‍ക്കാരിന്റെ തീരുമാനം സമരസമതി സ്വാഗതം ചെയ്തു. പോലീസ് വെടിവെപ്പില്‍ മരിച്ചവരുടെ മൃതദേഹം പ്ലാന്റ് അടച്ച് പൂട്ടിയാലെ ഏറ്റവാങ്ങൂ എന്നായിരുന്നു സമരക്കാരുടെ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here