ത്രിപുരയില്‍ പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് വെടിവയ്പ്; ഒരു മരണം; അഞ്ച് പേരുടെ നില ഗുരുതരം

ത്രിപുരയിലെ ദൊലുബാരിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ ഒരു മരണം. ശ്രീകാന്ത ദാസാണ് (45) പൊലീസ് വെടിവയ്പില്‍ മരിച്ചത്. പരുക്കേറ്റ അഞ്ച് പേരുടെ ആരോഗ്യ നില ഗുരുതരമാണ്.
Read Also : ത്രിപുരയിൽ നാശം വിതച്ച് കനത്ത കൊടുങ്കാറ്റും ആലിപ്പഴ വർഷവും; ദൃശ്യങ്ങൾ
മിസോറാമില്‍ നിന്നുള്ള ബ്രൂ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനെതിരെ പാനിസാഗറില്‍ നടത്തിയ ദേശീയ പാത ഉപരോധം അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് കല്ലേറും തീവയ്പും ഉണ്ടായതോടെയാണ് വെടി ഉതിര്‍ത്തതെന്നാണ് പൊലീസ് വിശദീകരണം.
അഗ്നിശമന സേനയിലെ ഒരു ഉദ്യോഗസ്ഥനും സംഭവത്തില്‍ മരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് പ്രത്യേക സാഹചര്യത്തില്‍ സായുധ സേനയെ നിയോഗിച്ചു.
Story Highlights – tripura, police, gun firing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here