Advertisement

ത്രിപുരയിൽ നാശം വിതച്ച് കനത്ത കൊടുങ്കാറ്റും ആലിപ്പഴ വർഷവും; ദൃശ്യങ്ങൾ

April 24, 2020
Google News 10 minutes Read

ത്രിപുരയിൽ കനത്ത കൊടുങ്കാറ്റും ആലിപ്പഴ വർഷവും. മൂന്ന് ജില്ലകളിലെ 4,200ഓളം ആളുകൾക്ക് വീട് നഷ്ടമായി. 5,500ൽ അധികം വീടുകൾ മുഴുവനായോ ഭാഗികമായോ നശിച്ചു. ത്രിപുര മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പിലൂടെ കണക്ക് പുറത്തുവിട്ടു. സെപഹജല, ത്രിപുര, ഖൊവായ് എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച കനത്ത ആലിപ്പഴ വർഷമുണ്ടായത്. സെപഹജലയില്‍ കൂടുതൽ നാശനഷ്ടം ഉണ്ടായി. ഇവിടെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 1,170തോളം കുടുംബങ്ങളാണ് 12ഓളം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് സ്ഥലത്ത് സന്ദർശനം നടത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5000 രൂപ വീതം ഒരോ കുടുംബത്തിനും നൽകി. കൂടുതൽ സഹായം ദുരന്തത്തിന്റെ നാശനഷ്ടക്കണക്കുകൾ വിശദമായി പരിശോധിച്ചതിന് ശേഷം നൽകും. കൊവിഡിന് എതിരെയുള്ള പോരാട്ടത്തിലാണ് സർക്കാർ. എന്നാൽ ദുരന്തത്തിൽ പെട്ടവർക്കും എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേ സമയം ആലിപ്പഴ വർഷത്തിന്റെയും കൊടുങ്കാറ്റിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here