കെവിന്റെ കൊലപാതകം; പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി

കോട്ടയം സ്വദേശി കെവിന്റെ കൊലപാതകത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐയ്ക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെവിനെ തട്ടികൊണ്ടുപോയ വിവരം പുലര്‍ച്ചെ അറിഞ്ഞിട്ടും ഗാന്ധിനഗര്‍ എസ്‌ഐ നടപടി സ്വീകരിച്ചില്ല. കേസ് ലഭിച്ചാല്‍ നടപടി സ്വീകരിക്കേണ്ട ചുമതല പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇവിടെ ഗുരുതരമായ കൃത്യവിലോപമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചിരിക്കുന്നത്. തെറ്റു ചെയ്ത പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പോലീസ് നല്ല കാര്യങ്ങള്‍ ചെയ്താല്‍ അത് അംഗീകരിക്കും. മോശം കാര്യങ്ങള്‍ ചെയ്താല്‍ അതിനെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയുടെ പേരും പറഞ്ഞ് ജനങ്ങളുടെ ആവശ്യങ്ങള്‍ നിരസിക്കുന്നത് ഉചിതമല്ല. മുഖ്യമന്ത്രിയുടെ പരിപാടികള്‍ വൈകീട്ടാണ് നടക്കുന്നത്. എന്നാല്‍, കെവിനെ തട്ടികൊണ്ടുപോയ വിവരം പോലീസിന് രാവിലെ തന്നെ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയെന്നും പറഞ്ഞ് കൃത്യവിലോപം നടത്തിയതിനെ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ദിവസം കെവിന്റെ കൊലപാതകത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് പലരും ശ്രമിച്ചത്. കൊലപാതകത്തില്‍ രാഷ്ട്രീയം കലര്‍ത്തി സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here