Advertisement

കെവിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

May 29, 2018
1 minute Read
kevin

കോട്ടയം സ്വദേശി കെവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കെവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിലെ പുനലൂര്‍ സ്വദേശി മനുവാണ് പിടിയിലായത്. ചെവ്വാഴ്ച രാവിലെ പുനലൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയതായി സ്ഥിരീകരിച്ചു. വാഹനം വാടകയ്‌ക്കെടുക്കാന്‍ സഹായിച്ച ആളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് കെ​വി​നെ കോ​ട്ട​യം മാ​ങ്ങാ​ന​ത്തെ വീ​ട്ടി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ അ​ക്ര​മി സം​ഘം എ​ത്തി​യ​ത്. ഇ​തി​ൽ‌ ഒ​രു വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് മ​നു​വാ​യി​രു​ന്നു. ഷാ​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘം എ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കെ​വി​നെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പു​ന​ലൂ​രി​ന് സ​മീ​പം ചാ​ലി​യ​ക്ക​ര തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. കേ​സി​ൽ ഇ​തോ​ടെ മു​ഖ്യ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​പ്ര​തി​യാ​യ ഷാ​നു ചാ​ക്കോ​യും പി​താ​വ് ചാ​ക്കോ ജോ​ണും ഇ​ന്ന് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. ക​ണ്ണൂ​രി​ലെ ക​രി​ക്കോ​ട്ട​ക്ക​രി സ്റ്റേ​ഷ​നി​ലാ​ണ് പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി​യ​ത്. കേസില്‍ ആകെ 14 പ്രതികളാണ് ഉള്ളത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top