കെവിന്റെ മൃതദേഹം സംസ്‌കരിച്ചു

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കോട്ടയം സ്വദേശി കെവിന്റെ മൃതദേഹം സംസ്‌കരിച്ചു. വൈകീട്ട് 4.45 ഓടെ കോട്ടയത്തെ ഗുഡ്‌ഷെപ്പേര്‍ഡ് പള്ളിയില്‍ വച്ചായിരുന്നു സംസ്‌കാരം. ബന്ധുക്കളും നാട്ടുകാരും മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഭാര്യ നീനു, കെവിന്റെ പിതാവ് തുടങ്ങി അടുത്ത ബന്ധുക്കള്‍ പള്ളിയിലുണ്ടായിരുന്നു. പള്ളി സെമിത്തേരിയിലും വലിയ ജനത്തിരക്ക് അനുഭവപ്പെട്ടു.
കെവിനെ തട്ടികൊണ്ടുപോയ ഭാര്യാസഹോദരന്‍ ഷാനു ചാക്കോ, നീനുവിന്റെ പിതാവ് ജോണ്‍ ചാക്കോ എന്നിവര്‍ പോലീസില്‍ കീഴടങ്ങി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തവേയാണ് ഇരുവരും കീഴടങ്ങിയത്. കരിങ്കോട്ടക്കരി പോലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്.
നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളുടെയും വൈദ്യപരിശോധന പൂര്‍ത്തിയായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here