കുമ്മനം രാജശേഖരന്‍ ഇനി ഗവര്‍ണര്‍

മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹത്തി ചീഫ് ജസ്റ്റിസിന് മുന്‍പില്‍ ഇന്ന് രാവിലെ 11.30നാണ് കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചെയ്ത ശേഷം ഐസ്‌വാളില്‍ ഗാര്‍ഡ് ഓഫ് ഓണറും സ്വീകരിച്ചു. ഗവര്‍ണര്‍ ചുമതല തനിക്ക് ലഭിച്ച അംഗീകാരമാണെന്നും വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും കുമ്മനം രാജശേഖരന്‍ പുതിയ ചുമതല ഏറ്റെടുത്ത ശേഷം പറഞ്ഞു.
മിസോറാമിന്‍റെ പതിനെട്ടാമത് ഗവർണറാണ് കുമ്മനം. ഗുവാത്തിയില്‍ നിന്നും ഹെലികോപ്റ്ററിലാണ് കുമ്മനം രാജ് ഭവനില്‍ എത്തിയത്. റിട്ടയേഡ് ലഫ്. ജനറൽ നിർഭയ് ശർമയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ബിജെപി കേരള അധ്യക്ഷനായിരുന്ന കുമ്മനത്തെ ഗവർണറായി നിയമിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here