കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ നൊയമ്പ് മുറിച്ച് യുവാവ്

നൊയമ്പ് മുറിച്ച് കുഞ്ഞിന് രക്തം കൊടുത്ത് യുവാവ്. ജനിച്ച് രണ്ട് ദിവസം പ്രായമായ കുഞ്ഞിനാണ് പാറ്റ്നയിലെ അഷ്ഫാഖ് എന്ന യുവാവ് രക്തം നല്‍കിയത്. ഒ നെഗറ്റീവ് ആയിരുന്നു കുട്ടിയുടെ രക്ത ഗ്രൂപ്പ്. ആശുപത്രി അധികൃതരും കുട്ടിയുടെ ബന്ധുക്കളും ഏറെ നോക്കിയിട്ടും സമാന രക്ത ഗ്രൂപ്പിലെ ആളെ കണ്ടെത്താനായില്ല. സമൂഹമാധ്യമങ്ങളിലൂടെയുള്ള അന്വേഷണത്തിലാണ് അഷ്ഫാഖിനെ കണ്ടെത്തിയത്. അഷ്ഫാഖ് രക്തം കൊടുക്കാന്‍ തയ്യാറായെങ്കിലും നോയമ്പ് പിടിച്ചതിനാല്‍ രക്തം കൊടുക്കാനാകുമായിരുന്നില്ല. ഭക്ഷണം കഴിച്ചാല്‍ രക്തം എടുക്കാമെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് കുഞ്ഞിനായി യുവാവ് നൊയമ്പ് മുറിക്കുകയായിരുന്നു. അരുണാചല്‍ സ്വദേശിയായ സൈനികനായ രമേഷ് സിംഗിന്‍റെയും ആര്‍തി കുമാരിയുടെയും കുട്ടിയുടെ ജീവനാണ് അഷ്ഫാഖ് രക്ഷിച്ചത്.
blood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here