ചെങ്ങന്നൂര്‍ ആര്‍ക്കൊപ്പം; നാളെയറിയാം

ചെങ്ങന്നൂരില്‍ കൂട്ടിയും കുറച്ചും മുന്നണികള്‍. നാളെയാണ് വോട്ടെണ്ണല്‍. 76.27ആയിരുന്നു ചെങ്ങന്നൂരിലെ പോളിംഗ് ശതമാനം.ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കൊളേജില്‍ നാളെ രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ഒരു റൗണ്ടില്‍ 14 ടേബിളുകളിലായി 12 റൌണ്ടായിട്ടാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 8.30 ഓടുകൂടി ആദ്യ ഫലസൂചനകള്‍ പുറത്ത് വരും. 12 മണിയോടെ വിജയിയെ പ്രഖ്യാപിക്കാന്‍ കഴിയുന്ന തരത്തിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്.
199340 വോട്ടര്‍മാരില്‍ 152035 പേര്‍ വോട്ട് ചെയ്തു. തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. പതിനായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് എല്‍എഡിഎഫ് പാളയത്തിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ പോളിംഗ് ശതമാനം കൂടിയത് അനുഗ്രഹമാകുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. ഏഴായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് കണക്കാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here