കെവിന്റെ കൊലപാതകം; പ്രതികളെ സഹായിക്കാന്‍ പോലീസ് ഇടപെടല്‍ നടന്നുവെന്ന് ഐജി

കെവിന്റെ കൊലപാതകത്തില്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ടെന്ന് അന്വേഷണ ചുമതലയുള്ള ഐജി വിജയ് സാഖറെ. കെവിന്റെ കൊലപാതകത്തില്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോര്‍ട്ടും പുറത്ത്.
അന്വേഷണം അട്ടിമറിച്ചത് ഗാന്ധിനഗര്‍ എഎസ്ഐ ബിജുവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാവിലെ മാധ്യമങ്ങളെ കണ്ടപ്പോഴും ഗാന്ധിനഗര്‍ പോലീസിന് വീഴ്ച പറ്റിയിട്ടുള്ളതായി വിജയ് സാഖറെ ആവര്‍ത്തിച്ചു. അതേ കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണ്. എഎസ്ഐ ബിജു, ഡ്രൈവര്‍ എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യും. അതിന് ശേഷം അവരുടെ പങ്കിനെ കുറിച്ച് സ്ഥിരീകരിക്കാന്‍ കഴിയുമെന്നും വിജയ് സാഖറെ പറഞ്ഞു.
എഎസ്ഐ ബിജു, പെട്രോളിംഗ് ഡ്രൈവര്‍ അജയ്കുമാര്‍ എന്നിവരെ ഇതിനോടകം സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇരുവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്നും വിജ് സാഖറെ പറഞ്ഞു. എഎസ്ഐ ബിജു രണ്ട് തവണ പ്രതിയായ നീനുവിന്റെ സഹോദരന് ഷാനു ചാക്കോയുമായി ഫോണില്‍ സംസാരിച്ചതായി പോലീസ് സ്ഥിരീകരിച്ചു.
രാവിലെ ആറിന് സംസാരിച്ചപ്പോൾ കെവിൻ രക്ഷപെട്ടതായി ഷാനു പറഞ്ഞു. ഞായറാഴ്ച പുലർച്ചെ ബിജു മാന്നാനത്ത് എത്തി. എങ്കിലും ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചില്ല. എസ്ഐ ഷിബു വിവരം അറിയുന്നത് ഞായറാഴ്ച രാവിലെ ഒമ്പതിനാണ്. എന്നാൽ അദ്ദേഹം ഗൗരവം മനസിലാക്കാതെ കുടുംബ പ്രശ്നമാക്കി മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.
വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here