കാല റിലീസ് ദിവസം തന്നെ വെബ്സൈറ്റിലെത്തിക്കുമെന്ന് തമിഴ് റോക്കേഴ്സ്

kaala

കാലാ തിയേറ്ററുകളിൽ റിലീസ് ചെയ്യുമ്പോള്‍ തന്നെ  വെബ്സൈറ്റിലും എത്തിക്കുമെന്ന് തമിഴ് റോക്കേഴ്സ്. ആദ്യ ഷോക്ക് മുമ്പെ വ്യാജൻ വെബ്സൈറ്റില്‍ എത്തിക്കുമെന്നാണ് വെബ്സൈറ്റിന്റെ അഡ്മിനിസ്ട്രേറ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.കാവേരി വിഷയത്തില്‍ രജനീകാന്ത് കർണാടകത്തിനെതിരെ പ്രസ്താവന നടത്തിയിരുന്നു. കർണാടക അനുകൂല സംഘടനകൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇവർ സിനിമയെ തകർക്കാന്‍ ഗൂഢാലോചന നടത്തുന്നു എന്നും അഭ്യൂഹങ്ങളുണ്ട്. കർണാടകയില്‍ സിനിമ റിലീസ് ചെയ്യരുത് എന്നാണ് ഇവരുടെ ആവശ്യം. ജൂൺ 7നാണ് കാലയുടെ റിലീസ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More