കൊലക്കേസില്‍ കൊലക്കയര്‍ കാത്തിരിക്കുന്ന ഉത്തര്‍പ്രദേശുകാരന് മാപ്പ് നല്‍കി മലയാളി കുടുംബം

പുണ്യത്തിന്റെ നോമ്പ് കാലത്ത് ക്ഷമയുടെ പുതിയ നല്ലപാഠം. സൗദിയില്‍ കൊലക്കയര്‍ കാത്തിരിക്കുന്ന ഉത്തര്‍പ്രദേശുകാരന് മാപ്പ് നല്‍കി മലയാളി കുടുംബം. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ആഷിഫിന്റെ കൊലപാതകിയ്ക്കാണ് കുടുംബം മാപ്പ് നല്‍കിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലാണ് പ്രതിയ്ക്ക് കുടുംബം മാപ്പ് നല്‍കിയത്. ആറ് വര്‍ഷം മുമ്പാണ് മുഹമ്മദ് ആഷിഫ് കൊല്ലപ്പെട്ടത്. ഉത്തര്‍ പ്രദേശ് സ്വദേശി അലി ഷഫിയുല്ലയാണ് ആഷിഫിനെ കൊല്ലപ്പെടുത്തിയത്. ഇരുവരും സൗദി അറേബ്യയിലെ അല്‍അസയിലെ പെട്രോള്‍ പമ്പിലെ തൊഴിലാളികളായിരുന്നു. ഒരു രൂപപോലും നഷ്ടപരിഹാരം ആവശ്യപ്പെടാതെയാണ് ആഷിഫിന്റെ കുടുംബം അലി ഷഫിയുല്ലയ്ക്ക് മാപ്പ് നല്‍കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here