ഐസിസി ലോക ഇലവനെ അഫ്രീദി നയിക്കും

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഐസിസി ലോക ഇലവനെ ഷാഹിദ് അഫ്രീദി നയിക്കും. പരിക്കേറ്റ് പിന്മാറിയ ഇംഗ്ലണ്ട് താരം ഇയാന്‍ മോര്ഗന് പകരമാണ് അഫ്രീദി ടീമിനെ നയിക്കുക.
നേരത്തെ പരുക്കിനെ തുടര്‍ന്ന് അഫ്രിദി കളിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ അഫ്രിദി ടീമിനെ നയിക്കുമെന്ന് ഐസിസി തന്നെയാണ് ഇപ്പോള്‍ വ്യക്തമാക്കിയത്. സാം ബില്ലിംഗ്സാണ് മോര്ഗന് പകരം ടീമില്‍ ഉള്‍പ്പെട്ട ബാറ്റ്സ്മാന്. ചുഴലിക്കാറ്റില്‍ തകര്‍ന്ന കരീബിയന്‍ ദ്വീപുകളിലെ സ്റ്റേഡിയങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ട്വന്റി20 മത്സരം മെയ് 31ന് ലോര്‍ഡ്സില്‍ വെച്ചാണ് നടക്കുന്നത്.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേശ് കാര്‍ത്തിക്, മുഹമ്മദ് ഷമി എന്നിവരാണ് ലോക ഇലവനില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങള്‍. വൈറല്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് പിന്‍വാങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരമായിരുന്നു ഷമി ടീമിലെത്തിയത്. ഇവര്‍ക്ക് പുറമെ ഷൊയ്ബ് മാലിക്(പാകിസ്താന്), തമീം ഇക്ബാല്‍(ബംഗ്ലാദേശ്), സന്ദീപ് ലാമിച്ചാനെ(നേപ്പാള്‍), ആദില്‍ റാഷിദ്(ഇംഗ്ലണ്ട്) എന്നിവരും ശ്രീലങ്കയില്‍ നിന്ന് തിസാര പെരേരയും അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനും ലോക ഇലവനില്‍ അണിനിരക്കും.
അതേസമയം കാര്‍ലോസ് ബ്രാത്വെയ്റ്റ് നയിക്കുന്ന വിന്‍ഡീസ് നിരയില്‍ ക്രിസ് ഗെയില്‍, ആന്ദ്രെ റസ്സല്‍, ഇ ലൂയിസ്, മര്‍ലോണ്‍ സാമുവല്‍ തുടങ്ങി വെടിക്കെട്ട് ബാറ്റ്സ്മാന്മാര് ഉള്‍പ്പെടുന്നു. മത്സരത്തില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്ക് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കും.
NEWS: Shahid Afridi will captain the ICC World XI in the absence of Eoin Morgan.
Are you excited ?? fans?
READ ?https://t.co/UfqlpEXeLa pic.twitter.com/dUiJC25QU1
— ICC (@ICC) May 29, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here