ഇന്ത്യയിൽ നിന്നുള്ള പഴം,പച്ചക്കറികൾക്ക് കുവൈത്തിൽ നിരോധനം

gulf countries ban import of fruits and vegetables from kerala

ഇന്ത്യയിൽ നിന്നുള്ള പഴം പച്ചക്കറികൾക്ക് കുവൈത്തിൽ നിരോധനം. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മേയ് 31 മുതൽ ഇന്ത്യയിൽ നിന്ന് ശീതീകരിച്ചതും അല്ലാത്തതുമായ പഴം, പച്ചക്കറി ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനാണ് വിലക്ക് .

കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചക്കറി ഇനങ്ങൾക്കും കഴിഞ്ഞയാഴ്ച മുതൽ കുവൈത്ത്, യു.എ.ഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു . വിമാനക്കമ്പനികളുടെ കാർഗോ ഡിവിഷനുകൾക്ക് ഇന്റേണൽ സർക്കുലർ അയച്ചായിരുന്നു വിലക്ക് നടപ്പാക്കിയിരുന്നത്. ഇന്നാണ് കുവൈത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറങ്ങിയത്. വാണിജ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം പബ്ലിക് അതോറിറ്റി ഫോർ ഫൂട്ട് ആൻഡ് ന്യൂട്രീഷൻ ആണ് ഇത് സംബന്ധിച്ച സർക്കുലർ ഇറക്കിയത്. അടുത്തൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നിരോധനം തുടരുമെന്നാണ് ഉത്തരവിൽ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top