ചെങ്ങന്നൂരിന് പിന്നാലെ ത്രിതല പഞ്ചായത്തിലും എല്‍ഡിഎഫ്

ldf janajagratha yathra begins today

ചെങ്ങന്നൂരിലെ വിജയത്തിന് പിന്നാലെ ത്രിതല പ‍ഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ്. വിവിധ ജില്ലകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 19വാര്‍ഡുകളില്‍ 12ഉം എല്‍ഡിഎഫ് നേടി. കഴിഞ്ഞ 35കൊല്ലമായി കോണ്‍ഗ്രസ് ഭരിച്ച വിളപ്പില്‍ശാല കരുവിലാഞ്ചേരി വാര്‍ഡും എല്‍ഡിഎഫ് നേടി. 518വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ സിപിഎമ്മിലെ ആര്‍ എസ് രതീഷ് കോണ്‍ഗ്രസിലെ വിജയകുമാറിനെ പരാജയപ്പെടുത്തിയത്. നിലനിർത്തിയ വാർഡുകളിൽ ഭൂരിപക്ഷം ഉയർത്താനും എൽഡിഎഫിനായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top