കൊല്ലണമെന്ന ഉദ്ദേശത്തോടെ കെവിനെ ഓടിച്ച് പുഴയിൽ വീഴ്ത്തി: പോലീസ് റിമാൻഡ് റിപ്പോർട്ട്

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കെവിനെ ഓടിച്ച് പുഴയിൽ വീഴ്ത്തിയെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കേസിലെ ഒന്ന്, അഞ്ച്, ആറ് പ്രതികൾക്കെതിരേ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി. ഗിരീഷ് പി. സാരഥി ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, അപായപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ വീട്ടിൽ അതിക്രമിച്ച് കയറൽ, മർദനം, വീട്ടിൽ നാശനഷ്ടംവരുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here