മിസോറാമിൽ ഗവർണ്ണർ കുമ്മനം രാജശേഖരനെതിരെ പ്രതിഷേധം

തീവ്രഹിന്ദുത്വവാദിയെന്ന് ആരോപിച്ച് കുമ്മനം രാജശേഖരനെതിരെ മിസോറാമിൽ പ്രതിഷേധം പുകയുന്നു. കുമ്മനത്തെ ഗവർണർ സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
പീപ്പിൾസ് റെപ്രസന്റേഷൻ ഫോർ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാമിന്റെ (പ്രിസം) നേതൃത്വത്തിലാണ് കുമ്മനത്തിനെതിരെ പ്രതിഷേധ ആരംഭിച്ചിരിക്കുന്നത്. ‘പുതുതായി സ്ഥാനമേറ്റ ഗവർണർ കുമ്മനം രാജശേഖരൻ ആർഎസ്എസ്,വിശ്വഹിന്ദു പരിഷത്ത്,ഹിന്ദു ഐക്യവേദി എന്നിവയുടെ സജീവപ്രവർത്തകനാണ്. ക്രിസ്ത്യൻ മിഷനറിമാർക്കും ക്രൈസ്തവപ്രവർത്തനങ്ങൾക്കുമെതിരെ ശക്തമായി വാദിക്കുന്ന ആളുമാണ്. 1983ൽ നിലയ്ക്കലിൽ നടന്ന ഹിന്ദുക്രൈസ്തവ സഘർഷത്തിൽ കുമ്മനം നേരിട്ടിടപെട്ടിരുന്നു.കേരളത്തിൽ വച്ച് ക്രിസ്ത്യൻ മിഷനറിയായ ജോസഫ് കൂപ്പർ ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനാണ് കുമ്മനം. 2003ൽ 50 ക്രിസ്ത്യൻ മിഷനറിമാരെ കേരളത്തിൽ നിന്ന് പുറത്താക്കാൻ പരിശ്രമിക്കുകയും ചെയ്തിരുന്നു. പ്രിസം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
അഴിമതിക്കെതിരായ സംഘടനയായി രൂപീകരിക്കപ്പെടുകയും പിന്നീട് രാഷ്ട്രീയപാർട്ടിയായി പ്രിസം മാറുകയുമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here